കാസര്‍കോട്: ട്രെയിനില്‍ നിന്നും വീണ പരുക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ കിടന്നത് 10 മണിക്കൂര്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലിജോയാണ് ചികിത്സ ലഭിക്കാതെ ഒരു രാത്രി മുഴുവന്‍ റെയില്‍വേ ട്രാക്കിന് സമീപം കിടന്നത്. കാസര്‍കോട് ഉദിനൂരിലായിരുന്നു അപകടം.
വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ മംഗളൂരൂവില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ലിജോ ട്രെയിനില്‍ നിന്ന് തെറിച്ച് വീണത്. അപകട വിവരം അറിഞ്ഞ് രാത്രി തന്നെ യുവാവിനെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമം തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ ഇയാളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് തെറ്റായ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നിര്‍ത്തി മടങ്ങി.
എന്നാല്‍ ഞായറാഴ്ച രാവിലെയാണ് നടക്കാവ് സ്വദേശി കിഷോര്‍ ആണ് ഉദിനൂര്‍ കൊട്ടക്കാവ് റെയില്‍വെ ട്രാക്കിന് സമീപം ഗുരുതര പരിക്കുകളോടെ ലിജോയെ കണ്ടത്. ട്രാക്കിന് സമീപം കണ്ടെത്തുമ്പോള്‍ രക്തം വാര്‍ന്ന് തീര്‍ത്തും അവശനായ നിലയിലായിരുന്നു. ഉടന്‍ തന്നെ ലിജോയെ ആശുപത്രിയിലേക്ക് എത്തിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ലിജോ. അപകടനില തരണം ചെയ്തിട്ടുണ്ട്.
Discussion about this post