BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പള്ളി പൊളിച്ച സ്ഥലത്ത് പൊളിച്ചവരുടെ ആഗ്രഹം സഫലമാകുന്ന ചടങ്ങില്‍ സോണിയാ ഗാന്ധിയ്ക്ക് സന്തോഷത്തോടെ പങ്കെടുക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണുള്ളത്? മന്ത്രി എംബി രാജേഷ്

Anu by Anu
December 28, 2023
in Kerala News
0
പള്ളി പൊളിച്ച സ്ഥലത്ത് പൊളിച്ചവരുടെ ആഗ്രഹം സഫലമാകുന്ന ചടങ്ങില്‍ സോണിയാ ഗാന്ധിയ്ക്ക് സന്തോഷത്തോടെ പങ്കെടുക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണുള്ളത്? മന്ത്രി എംബി രാജേഷ്
404
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചതിനെ വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ്. നെഹ്‌റു അടച്ചിട്ട അയോദ്ധ്യ അധ്യായം അന്ന് രാജീവ് ഗാന്ധി തുറന്നില്ലെങ്കില്‍, പുതിയ ക്ഷേത്രവും പ്രതിഷ്ഠയും വല്ലതും നടക്കുമായിരുന്നോ?

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
4

1989ല്‍ അയോദ്ധ്യയില്‍ ആദ്യമായി ശിലാന്യാസം അനുവദിച്ച അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാജീവ് ഗാന്ധിയുടെ പിന്‍ഗാമി സോണിയാ ഗാന്ധിക്ക്, അന്ന് പള്ളി പൊളിച്ച സ്ഥലത്ത് പൊളിച്ചവരുടെ ആഗ്രഹം സഫലമാകുന്ന ചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണുള്ളത്? എന്ന് എംബി രാജേഷ് പരിഹാസ രൂപേണ ചോദിക്കുന്നു.

എംബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഇതിലെന്താണിത്ര വിവാദം? രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ശ്രീമതി സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചത് വളരെ സ്വാഭാവികമല്ല? അത്രമേല്‍ രാഷ്ട്രീയ നിരക്ഷരരായവര്‍ മാത്രമേ അതില്‍ അദ്ഭുതപ്പെടുകയുള്ളൂ. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനും അര്‍ഹതയുണ്ട്. ബിജെപിയോളം ഒരുപക്ഷേ അവരെക്കാള്‍ അല്‍പ്പം അധികമായും. 1989ല്‍ അയോദ്ധ്യയില്‍ ആദ്യമായി ശിലാന്യാസം അനുവദിച്ച അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാജീവ് ഗാന്ധിയുടെ പിന്‍ഗാമി സോണിയാ ഗാന്ധിക്ക്, അന്ന് പള്ളി പൊളിച്ച സ്ഥലത്ത് പൊളിച്ചവരുടെ ആഗ്രഹം സഫലമാകുന്ന ചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കാന്‍ അര്‍ഹതയില്ലെങ്കില്‍ പിന്നെ മറ്റാര്‍ക്കാണുള്ളത്? നെഹ്‌റു അടച്ചിട്ട അയോദ്ധ്യ അധ്യായം അന്ന് രാജീവ് ഗാന്ധി തുറന്നില്ലെങ്കില്‍, പുതിയ ക്ഷേത്രവും പ്രതിഷ്ഠയും വല്ലതും നടക്കുമായിരുന്നോ?

1992 ഡിസംബര്‍ 6ന്, കേന്ദ്ര ഭരണാധികാരം കയ്യിലുണ്ടായിട്ടും, യുപി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അനുച്ഛേദം 356 ഭരണഘടനയിലുണ്ടായിട്ടും, ബാബറി മസ്ജിദ് നിന്ന സ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിന് സംഘപരിവാര്‍ ശക്തികള്‍ പാകപ്പെടുത്തും വരെ, ഒരു സാഹസത്തിനും മുതിരാതെ സംയമനം പാലിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്മുറക്കാരിയായ സോണിയാഗാന്ധി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നതിലല്ലേ അനൗചിത്യം? നരസിംഹ റാവു അന്ന് അത് തടഞ്ഞിരുന്നെങ്കില്‍ ഇന്ന് എന്ത് ക്ഷേത്രം? എവിടെ പ്രതിഷ്ഠ നടത്താന്‍? ഒടുവില്‍ അയോധ്യയില്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ അത് ദേശീയ ഐക്യത്തിന്റെ മുഹൂര്‍ത്തമാണെന്ന് മൊഴിഞ്ഞ പ്രിയങ്കാഗാന്ധിയുടെ അമ്മയ്ക്ക് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്നോ? തറക്കല്ലിടാന്‍ വെള്ളി ഇഷ്ടിക സമ്മാനിച്ച കമല്‍നാഥിന്റെയും, ഹനുമാന്‍ ചാലിസയും ഭജനയുമായി പിന്തുണച്ച ദിഗ് വിജയ് സിംഗിന്റെയും നേതാവായ സോണിയാജിക്ക് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള അര്‍ഹതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണധികാരം?

ചരിത്രത്തില്‍ എക്കാലത്തും ആര്‍ എസ് എസുമായി കൊടുക്കല്‍ വാങ്ങലുകളിലേര്‍പ്പെട്ട കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാന നേതാവിന്, അവരുടെ ക്ഷണം ഇപ്പോള്‍ മാത്രം എങ്ങനെ നിരാകരിക്കും? 1949 ഒക്ടോബര്‍ 7 ന് നെഹ്‌റു വിദേശത്ത് പോയ തക്കത്തില്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആര്‍ എസ് എസുകാരെ കോണ്‍ഗ്രസിന്റെ അംഗങ്ങളാവാന്‍ ക്ഷണിച്ചതല്ലേ? അതും ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍ എസ് എസ് നിരോധനം നേരിട്ട് അധികം കഴിയും മുന്‍പ്. (പിന്നീട് 1949 നവംബര്‍ 7ന് തിരിച്ചെത്തിയ നെഹ്‌റു അത് റദ്ദാക്കുകയായിരുന്നു) മാത്രമല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍ എസ് എസിനെ ഗണവേഷത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ ക്ഷണിച്ചതും പങ്കെടുപ്പിച്ചതും ചരിത്രമാണല്ലോ. ഗാന്ധി വധത്തിന്റെ കരിനിഴലില്‍ കഴിഞ്ഞ ആര്‍ എസ് എസിന് ആ ക്ഷണം വഴി കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ മാന്യതയുടെ മുഖംമൂടി എത്ര വലുതായിരുന്നു?

ആര്‍ എസ് എസിന്റെ അഭിനന്ദനങ്ങളും പിന്തുണയും സോണിയ ഗാന്ധിയുടെ പൂര്‍വസൂരികള്‍ക്ക് ധാരാളം കിട്ടിയിട്ടുണ്ട്. അടിയന്തിരാവസ്ഥയില്‍ സോണിയാജിയുടെ ഭര്‍തൃ മാതാവ് കൂടിയായ ഇന്ദിരാഗാന്ധിയെ ആര്‍ എസ് എസ് മേധാവി കത്തിലൂടെ അഭിനന്ദിച്ചത് രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍! മാത്രമല്ല കുപ്രസിദ്ധമായ ഇരുപതിന പരിപാടിക്ക് ലക്ഷക്കണക്കിന് സ്വയം സേവകരുടെ പിന്തുണയും സര്‍സംഘചാലക് ഇന്ദിരാജിക്ക് വാഗ്ദാനം ചെയ്തു. അടിയന്തിരാവസ്ഥയില്‍ തന്നെ സര്‍സംഘചാലക് വീണ്ടുമൊരു കത്തിലൂടെ പിന്നെയും അഭിനന്ദിച്ചു. ചൈനയും പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ദിര മുന്‍കൈ എടുത്തതിന് മനുഷ്യന്റെ ചിന്തയ്ക്കും നാവിനും വിലങ്ങിട്ട അടിയന്തിരാവസ്ഥയില്‍, 1975 നവംബര്‍ 11ന് വീണ്ടും അഭിനന്ദന കത്ത്.

ഇത്തവണ ഇന്ദിരയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി സാധുവായി പ്രഖ്യാപിച്ചതില്‍ സന്തോഷചിത്തനായാണ് സര്‍സംഘചാലകിന്റെ കത്ത്. 1977 ആഗസ്റ്റ് 22ന് പിന്നെയും കത്ത്. ഇപ്രാവശ്യം അഭിനന്ദനം ഇന്ദിരയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്. ഒടുവില്‍ 1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ തിരിച്ചുവരവിന് ആര്‍ എസ് എസ് പിന്തുണയും. ഈ ഊഷ്മള ബന്ധം മകന്‍ രാജീവും തുടര്‍ന്നു. 1989ലെ തെരഞ്ഞെടുപ്പില്‍ ഗോവ ഗവര്‍ണറായിരുന്ന ഭാനുപ്രകാശ് സിങ്ങിനെ ആര്‍ എസ് എസിനടുത്തേക്ക് ദൂതനായി രാജീവ് ഗാന്ധി അയച്ചു. തുടര്‍ന്ന് രാജീവിന്റെ ആഭ്യന്തര മന്ത്രി ഭൂട്ടാ സിങ്ങും ആര്‍ എസ് എസ് ജന. സെക്രട്ടറി രാജേന്ദ്ര സിംഗും തമ്മില്‍ ധാരണ ഉറപ്പിച്ചു. 1989ലെ തെരഞ്ഞെടുപ്പ് പ്രചാരണം താന്‍ ശിലാന്യാസം അനുവദിച്ച അയോധ്യയില്‍ നിന്നുതന്നെ രാജീവ് ഗാന്ധി തുടങ്ങി. പക്ഷേ ബോഫോഴ്‌സ് അഴിമതി സൃഷ്ടിച്ച കുത്തൊഴുക്കില്‍ ഇതൊന്നും ഫലം കണ്ടില്ല. തെരഞ്ഞെടുപ്പില്‍ തോറ്റു.

ചുരുക്കിപ്പറഞ്ഞാല്‍ സോണിയ ഗാന്ധിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ലഭിച്ച ക്ഷണം ചരിത്രത്തിലെ ഊഷ്മളമായ അനേകം പരസ്പര വിനിമയങ്ങളുടെ ബാക്കിപത്രമാണ്. അതറിയാത്ത രാഷ്ട്രീയ നിരക്ഷരര്‍ക്ക് അദ്ഭുതപ്പെടാം, ആശങ്കപ്പെടാം. പതിറ്റാണ്ടുകളുടെ സംഘപരിവാര്‍- കോണ്‍ഗ്രസ് രക്തബന്ധത്തിന്റെ പിന്‍ബലത്തില്‍ സോണിയാജിക്ക് ക്ഷണം സന്തോഷത്തോടെ സ്വീകരിക്കാം.

തന്റെ പ്രിയതമന്‍ ശിലാന്യാസത്തിന് തുറന്നുകൊടുത്ത, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച, തന്റെ പാര്‍ട്ടി അധികാരത്തിലിരുന്ന കാലത്ത് പൊളിച്ചുപാകപ്പെടുത്തിയ അതേ സ്ഥലത്തെ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യംവഹിച്ച് സോണിയാഗാന്ധിക്ക് സായൂജ്യമടയാം. അവര്‍ക്ക് അതിന് എല്ലാ അവകാശവുമുണ്ട്. പ്രധാനമന്ത്രിയായിരിക്കെ രാജീവ്ഗാന്ധിയും നരസിംഹ റാവുവും നിലമൊരുക്കിക്കൊടുത്തിടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍മ്മികത്വത്തില്‍ ലക്ഷ്യം സാക്ഷാത്കരിക്കുന്ന സംയുക്ത സംരംഭത്തില്‍ അവര്‍ക്കുള്ള അവകാശം അനിഷേധ്യമാണ്. മസ്ജിദ് പൊളിച്ച നടപടി നിയമവിരുദ്ധവും അപലപനീയവുമാണെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞതും, മതചടങ്ങ് സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നവര്‍ ഏറ്റെടുത്ത് ഔദ്യോഗികമായിനടത്തുന്നത് തെറ്റാണെന്ന് പറഞ്ഞ് രാജേന്ദ്രപ്രസാദിനെ നെഹ്‌റു വിലക്കിയതും, സൗകര്യപൂര്‍വ്വം സോണിയാജി മറക്കേണ്ടിവരുമെന്ന് മാത്രം.

വാല്‍ക്കഷ്ണം- സീതാറാം യെച്ചൂരി സ്വന്തം പേരിനേയും വെറുക്കുന്നോ എന്ന് വിശ്വ ഹിന്ദു പരിഷത്ത്. സീതാറാമിലെ രാമന്‍ വിഎച്ച്പിയുടെ വില്ലുകുലച്ചുനില്‍ക്കുന്ന യുദ്ധോത്സുകനായ രാമനല്ല. ഗാന്ധിജിയുടെ രാമനും ആ രാമനായിരുന്നില്ല.

Tags: Ayodhya Ram Templecongressmb rajesh ministersonia gandhi

Related Posts

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
5
രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
Load More
Next Post
കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ച ജനസേവനം ഷാജി ഇനി ഓര്‍മ

കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ച ജനസേവനം ഷാജി ഇനി ഓര്‍മ

പ്രാങ്ക് വീഡിയോ ലക്ഷ്യം കണ്ടു, ക്ഷമ ചോദിച്ച് നടന്‍ വിശാല്‍: വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

പ്രാങ്ക് വീഡിയോ ലക്ഷ്യം കണ്ടു, ക്ഷമ ചോദിച്ച് നടന്‍ വിശാല്‍: വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ

ചൈനയില്‍ അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു; ആശങ്ക

ചൈനയില്‍ അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു; ആശങ്ക

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

4 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

19 hours ago
5
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version