തിരുവനന്തപുരം: തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡോ.ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
റുവൈസിനെ അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. 16ന് രാവിലെ 11 വരെയാണ് കസ്റ്റഡി സമയം. പ്രതിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
also read: പ്രവാസികളെ കരയിച്ച് ഉള്ളിവില, ഗള്‍ഫ് രാജ്യങ്ങളില്‍ വില കുത്തനെ മുകളിലേക്ക്
അതീവ ഗൗരവമുള്ള കേസായതിനാലായിരുന്നു നടപടി. പ്രതിയെ കരുനാഗപ്പള്ളിയില്‍ കൊണ്ടുപോയി തെളിവ് ശേഖരിക്കാനും സമൂഹമാധ്യമ വിവരങ്ങള്‍ ശേഖരിക്കാനുമാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഡിസംബര്‍ നാലിനാണ് ഷഹനയെ മരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഷഹന റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ റുവൈസ് വിവാഹത്തില്‍ നിന്നും പിന്‍മാറിയതാണ് യുവഡോക്ടര്‍ ജീവനൊടുക്കാന്‍ കാരണം.
Discussion about this post