തിരുവനന്തപുരം: ആറ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് സെല്‍വിന്‍ യാത്രയായി. മസ്തിഷ്ക മരണമടഞ്ഞ സ്റ്റാഫ് നഴ്സായ സെല്‍വിന്‍ ശേഖറാണ് മരണത്തിലൂടെ അനശ്വരനായത്. തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍. സെല്‍വിന്റെ സംസ്കാര ശ്രൂഷകള്‍ കീഴ്കുളത്ത് നടന്നു.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു സെല്‍വിന്‍ മസ്തിഷ്ക മരണം സംഭവിച്ചത്.
സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങള്‍ ആറുപേര്‍ക്കാണ് പുതിയ ജീവിതം നല്‍കിയത്. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് കാഴ്ചയും നല്കി.
Discussion about this post