BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആകെമൊത്തം ഷമി ഷോ! ക്യാച്ച് പാഴാക്കിയതിന് രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ കാത്തിരുന്നവരെ സാക്ഷികളാക്കി 7 വിക്കറ്റുകള്‍; വൈറല്‍ കുറിപ്പ്

Anu by Anu
November 16, 2023
in Kerala News
0
ആകെമൊത്തം ഷമി ഷോ! ക്യാച്ച് പാഴാക്കിയതിന് രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ കാത്തിരുന്നവരെ സാക്ഷികളാക്കി 7 വിക്കറ്റുകള്‍; വൈറല്‍ കുറിപ്പ്
61
VIEWS
Share on FacebookShare on Whatsapp

ലോകകപ്പ് സെമിയിലെ ടീം ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മുഹമ്മദ് ഷമിയെ അഭിനന്ദിച്ചുള്ള പോസ്റ്റുകള്‍ ശ്രദ്ധേയമാകുകയാണ്. ഏഴുവിക്കറ്റുമായി അതിശയിപ്പിക്കുന്ന പ്രകടനമാണ് മുഹമ്മദ് ഷമി ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തില്‍ കാഴ്ച വച്ചത്. 9.5 ഓവറില്‍ 57 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഈ നേട്ടം. നാല് തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം ഷമി ഈ ലോകകപ്പില്‍ ആവര്‍ത്തിച്ചത്.

READ ALSO

കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

കെട്ടുതറയിൽ കുഴഞ്ഞ് വീണു, പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

May 30, 2025
3
മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിക്ക് 167 വര്‍ഷം കഠിനതടവ് ശിക്ഷ

മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിക്ക് 167 വര്‍ഷം കഠിനതടവ് ശിക്ഷ

May 30, 2025
1

മുഹമ്മദ് ഷമിയെ കുറിച്ച് എഴുത്തുകാരനായ സന്ദീപ് ദാസ് കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. രാജ്യദ്രോഹിയെന്ന് അധിക്ഷേപിക്കാന്‍ കാത്തിരുന്നവരെ കൊണ്ട് കയ്യടിപ്പിച്ച പ്രതിഭയാണ് ഷമിയെന്ന് സന്ദീപ് പറയുന്നു.

ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ കൈ പിടിച്ചു കയറ്റി ഷമി കാണിച്ച ഹീറോയിസം രജിനികാന്തിന്റെ സിനിമകളില്‍ പോലും കാണില്ല. കല്ലെറിഞ്ഞ് വീഴ്ത്താന്‍ അനുവദിക്കാതെ, വര്‍ഗീയതയ്ക്കും വെറുപ്പിനും പ്രധാന സ്ഥാനമുള്ള സമകാലീന ഇന്ത്യയില്‍ ഷമി കീഴടങ്ങാതെ നില്‍ക്കുകയാണ്.

‘കെയ്ന്‍ വില്യംസന്റെ ക്യാച്ച് പാഴാക്കിയ മുഹമ്മദ് ഷമിയെ രാജ്യദ്രോഹി എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ഒരു പറ്റം ആളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെ സാക്ഷികളാക്കി ഷമി 7 വിക്കറ്റുകള്‍ പിഴുതു! ഇന്ത്യയെ ലോകകപ്പ് ഫൈനലിലേയ്ക്ക് കൈ പിടിച്ച് കയറ്റി! സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങള്‍…!സെമിഫൈനല്‍ കാണാന്‍ സാക്ഷാല്‍ രജിനീകാന്ത് സന്നിഹിതനായിരുന്നു. ഷമി കാണിച്ചത് പോലുള്ള ഹീറോയിസം രജനീകാന്തിന്റെ സിനിമകളില്‍ പോലും കാണാന്‍ പ്രയാസമായിരിക്കും

398 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യത്തെ തെല്ലും ഭയക്കാതെ ഡാരില്‍ മിച്ചലും കെയ്ന്‍ വില്യംസനും ബാറ്റ് വീശിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ വില്യംസന്‍ നല്‍കിയ ക്യാച്ച് ഷമി പാഴാക്കി! സിറ്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിമ്പിള്‍ ചാന്‍സാണ് ഷമി കൈവിട്ടത്! വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്മശാന മൂകത പരന്നു. അവിടത്തെ ആള്‍ക്കൂട്ടം ഒരു കുറ്റവാളിയെപ്പോലെ ഷമിയെ തുറിച്ചുനോക്കി! മറ്റ് ഇന്ത്യന്‍ ഫീല്‍ഡര്‍മാരും പിഴവുകള്‍ വരുത്തിയിരുന്നു. വില്യംസനെ റണ്ണൗട്ടാക്കാനുള്ള അവസരം കെ.എല്‍ രാഹുല്‍ മുതലെടുത്തിരുന്നില്ല. മോശം ഫീല്‍ഡിങ്ങിലൂടെ ബുംറ കിവീസിന് ഒരു ബൗണ്ടറി സമ്മാനിച്ചിരുന്നു. മിച്ചലിനെതിരെ അനാവശ്യമായി ത്രോ ചെയ്ത രവീന്ദ്ര ജഡേജ നാല് റണ്‍സ് എതിരാളികള്‍ക്ക് ദാനമായി നല്‍കിയിരുന്നു. ഇന്ത്യ കളി തോറ്റിരുന്നുവെങ്കില്‍ മറ്റ് ഫീല്‍ഡര്‍മാരുടെ പോരായ്മകളെല്ലാം മനുഷ്യസഹജമായ പിഴവുകളായി അംഗീകരിക്കപ്പെടുമായിരുന്നു. പക്ഷേ ഷമിയുടെ സ്ഥിതി അതാകുമായിരുന്നില്ല. അയാള്‍ കൈവിട്ട ക്യാച്ച് രാജ്യദ്രോഹക്കുറ്റമായി വ്യഖ്യാനിക്കപ്പെടുമായിരുന്നു. മുഹമ്മദ് ഷമി എന്ന പേര് പോലും ഹിന്ദുത്വവാദികള്‍ക്ക് അലര്‍ജിയാണ്!

പക്ഷേ തന്നെ കല്ലെറിഞ്ഞ് വീഴ്ത്താന്‍ ഷമി അനുവദിച്ചില്ല. പുതിയ സ്‌പെല്ലിന് എത്തിയ അയാള്‍ കേവലം മൂന്ന് പന്തുകള്‍ കൊണ്ട് വില്യംസന്റെയും ടോം ലേതത്തിന്റെയും കഥ കഴിച്ചു! അതോടെ കിവീസിന്റെ ചേസ് പാളം തെറ്റിയ തീവണ്ടിയുടെ അവസ്ഥയിലായി. മൂര്‍ദ്ധാവില്‍ ഷമി കൊടുത്ത അടിയില്‍ നിന്ന് അവര്‍ പിന്നീട് മോചിതരായില്ല! വാലറ്റക്കാരായ സൗത്തി,ഫെര്‍ഗൂസന്‍ എന്നിവരെ വീഴ്ത്തി ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത് ഷമി ആയിരുന്നു. പ്രീമിയം ബോളര്‍മാരായ ബുമ്രയും സിറാജും അടിവാങ്ങിയ സമയത്ത് കോണ്‍വേയും രചിന്‍ രവീന്ദ്രയും അടങ്ങിയ ടാസ്മാനിയന്‍ ടോപ് ഓര്‍ഡറിനെ തുടച്ചുനീക്കിയതും ഷമി ആയിരുന്നു! ആകെമൊത്തം ഒരു ഷമി ഷോ!

ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഷമിയുടെ പിതാവായ തൗസീഫ് അഹമ്മദ് ഒരു പരസ്യപ്രസ്താവന നടത്തിയിരുന്നു-”പശുവിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ ഞങ്ങളെ ആക്രമിക്കുകയാണ്. എന്റെ കുടുംബത്തിന് വര്‍ഗീയതയുടെ പ്രതിച്ഛായ നല്‍കാന്‍ അവര്‍ നുണകള്‍ പറയുകയാണ്…!”പിന്നീട് ഷമി പലതവണ മതത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഷമിയെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചതിന്റെ പേരില്‍ വിരാട് കോഹ്ലിയുടെ പിഞ്ചുകുഞ്ഞിന് നേരെ റേപ് ഭീഷണി മുഴക്കാന്‍ പോലും ആളുകളുണ്ടായി! മനുഷ്യരൂപികളായ അത്തരം മൃഗങ്ങളോട് ഷമി ഇപ്പോള്‍ പറയുകയാണ്- ”എന്റെ രാജ്യസ്‌നേഹം അളക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നിട്ടില്ല. അടിമുടി ഇന്ത്യയാണ് ഞാന്‍…!”

രാജ്യത്തോടുള്ള ഷമിയുടെ വിശ്വസ്തതയെ സംശയിച്ചവര്‍ക്കുവേണ്ടി പഴയൊരു കഥ പറയാം. ഷമി ഉത്തര്‍പ്രദേശിലാണ് ജനിച്ചുവളര്‍ന്നത്. അവിടത്തെ അണ്ടര്‍-19 തലത്തിലുള്ള സെലക്ടര്‍മാരുടെ അവഗണന മൂലം ഷമി കൊല്‍ക്കത്തയിലേയ്ക്ക് ചേക്കേറി. കൊല്‍ക്കത്തയിലെ ഷമിയുടെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു ലോക്കല്‍ മാച്ച് കളിച്ചാല്‍ 500 രൂപ കിട്ടും. ടെന്റുകളിലും സഹതാരങ്ങളുടെ ഹോട്ടല്‍ മുറികളിലുമാണ് ഷമി അന്ന് താമസിച്ചിരുന്നത്. ആ സമയത്താണ് ദേവവ്രത ദാസ് എന്ന മനുഷ്യന്‍ ഷമിയുടെ രക്ഷകനാകുന്നത്. അദ്ദേഹം ഷമിയെ ടൗണ്‍ ക്ലബ്ബില്‍ ചേര്‍ത്തു.

അതോടെ ഷമിയുടെ ജീവിതത്തില്‍ പണവും പ്രശസ്തിയും ഒഴുകാന്‍ തുടങ്ങി. വൈകാതെ വിഖ്യാതമായ മോഹന്‍ ബഗാന്‍ ക്ലബ്ബില്‍ നിന്ന് ഷമിയ്ക്ക് വിളി വന്നു. ഷമി ആ ഓഫര്‍ നിര്‍ദ്ദയം നിരസിച്ചു! അയാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- ”എനിക്കൊരു ജീവിതം തന്ന ദാസിനെയും ടൗണ്‍ ക്ലബ്ബിനെയും വഞ്ചിക്കാന്‍ എനിക്ക് സാദ്ധ്യമല്ല…!” പിന്നീട് ദാസ് മുന്‍കൈ എടുത്ത് ഷമിയെ മോഹന്‍ ബഗാനില്‍ കളിപ്പിച്ചു. ആ യാത്ര ഇപ്പോള്‍ ലോകകപ്പ് ഫൈനല്‍ വരെ എത്തിനില്‍ക്കുന്നു! അന്ന് ഏതാനും നോട്ടുകെട്ടുകള്‍ക്കുവേണ്ടി ദാസിനെ ഒറ്റിക്കൊടുക്കാതിരുന്ന ഷമി മാതൃരാജ്യമായ ഇന്ത്യയെ വഞ്ചിക്കുമെന്ന് ചിന്തിച്ചവര്‍ എത്ര വലിയ വിഡ്ഢികളായിരിക്കണം… വര്‍ഗീയതയ്ക്കും വെറുപ്പിനും പ്രധാന സ്ഥാനമുള്ള സമകാലീന ഇന്ത്യയില്‍ ഷമി കീഴടങ്ങാതെ നില്‍ക്കുകയാണ്! പൊരുതാനുള്ള തീപ്പൊരി നമ്മളിലേയ്ക്ക് പകര്‍ന്നുകൊണ്ട്’.

Tags: india vs new zealandmohammad shamiMuhammed Shami

Related Posts

വാഹനാപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ രക്ഷകനായി: ജീവിതത്തിലും ഹീറോയായി മുഹമ്മദ് ഷമി
India

വാഹനാപകടത്തില്‍പ്പെട്ടയാളുടെ ജീവന്‍ രക്ഷകനായി: ജീവിതത്തിലും ഹീറോയായി മുഹമ്മദ് ഷമി

November 26, 2023
245
‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ..’: ഹൃദ്യമായ കുറിപ്പുമായി മുഹമ്മദ് ഷമി
Sports

‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്, ഉമ്മാ..’: ഹൃദ്യമായ കുറിപ്പുമായി മുഹമ്മദ് ഷമി

November 24, 2023
281
ന്യൂസിലാന്റിനോട് പകരം വീട്ടി ഫൈനലിൽ ഇന്ത്യ, ഷമിക്ക് 7 വിക്കറ്റ്
Sports

ന്യൂസിലാന്റിനോട് പകരം വീട്ടി ഫൈനലിൽ ഇന്ത്യ, ഷമിക്ക് 7 വിക്കറ്റ്

November 15, 2023
256
തന്റെ പ്രതീക്ഷകൾ അതായിരുന്നു; ധോണിയെ ഏഴാമനാക്കിയത് വിശദീകരിച്ച് കോഹ്‌ലി
Sports

തന്റെ പ്രതീക്ഷകൾ അതായിരുന്നു; ധോണിയെ ഏഴാമനാക്കിയത് വിശദീകരിച്ച് കോഹ്‌ലി

July 11, 2019
56
അംപയർമാരുടെ അശ്രദ്ധ; ധോണി ഔട്ടായത് തെറ്റായ തീരുമാനത്തിൽ; സോഷ്യൽമീഡിയയിൽ വിവാദം കത്തുന്നു
Sports

അംപയർമാരുടെ അശ്രദ്ധ; ധോണി ഔട്ടായത് തെറ്റായ തീരുമാനത്തിൽ; സോഷ്യൽമീഡിയയിൽ വിവാദം കത്തുന്നു

July 11, 2019
78
Sports

പ്രതീക്ഷ അസ്തമിച്ചു: കിവീസിന് മുന്നില്‍ അടിപതറി ഇന്ത്യ പുറത്ത്; ന്യൂസിലാന്‍ഡ് ഫൈനലില്‍

July 10, 2019
31
Load More
Next Post
തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം കാരണമെന്ന് ഫൊറൻസിക് റിപ്പോർട്ട്

തിരുവില്വാമലയിലെ എട്ടുവയസുകാരിയുടെ മരണം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ല; പന്നിപ്പടക്കം കാരണമെന്ന് ഫൊറൻസിക് റിപ്പോർട്ട്

വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ടി വന്നു, കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ടി വന്നു, കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

ബിരിയാണിയില്‍ നിന്ന് കോഴിത്തല കിട്ടിയ സംഭവം; ഹോട്ടല്‍ ഉടമയ്ക്ക് പിഴയിട്ടു

ബിരിയാണിയില്‍ നിന്ന് കോഴിത്തല കിട്ടിയ സംഭവം; ഹോട്ടല്‍ ഉടമയ്ക്ക് പിഴയിട്ടു

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

17 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

14 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

16 hours ago
6
ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുമ്പോള്‍ ജാഗ്രത വേണം, പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്

3 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version