കണ്ണൂര്‍: പ്രശസ്ത യൂട്യൂബര്‍ മല്ലു ട്രാവലര്‍ ഷാക്കിബ് സുബ്ഹാനെതിരെ പോക്സോ കേസ്. ആദ്യഭാര്യയാണ് ഷാക്കിബ് സുബ്ഹാനെതിരെ കേസ് നല്‍കിയിരിക്കുന്നത്. ധര്‍മ്മടം പോലീസാണ് കേസെടുത്തത്.
ശൈശവവിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ പരാതികളിലാണ് കേസ്. വിദേശ വനിതക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഷാക്കിബ് സുബ്ഹാനെതിരെ പോക്സോ കേസ് കുടി വരുന്നത്.
also read: തുടര്‍ച്ചയായ സംഘര്‍ഷം: മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പേ വിവാഹം കഴിച്ചുവെന്നായിരുന്നു ആദ്യ ഭാര്യയുടെ പരാതി. പതിനഞ്ചാം വയസില്‍ ഗര്‍ഭിണിയായിരിക്കെ ക്രൂരമായി പീഡിപ്പിച്ചുവെന്നും നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആദ്യഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
ഇരിട്ടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. അതിനാല്‍ കേസ് അങ്ങോട്ട് മാറ്റുമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോയെന്ന കാര്യത്തില്‍ ഇരിട്ടി പൊലീസ് തീരുമാനമെടുക്കുമെന്നും ധര്‍മ്മടം പൊലീസ് പറഞ്ഞു.
Discussion about this post