കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു.
കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തില്‍ ഐപിസി 354 എ വകുപ്പ് പ്രകാരമാണ് കേസ്.
സ്റ്റേഷന് ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
Discussion about this post