കൊല്ലം: പ്രവാചക സ്മരണയില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടക്കുന്നുണ്ട്. അതിനിടെ മത സൗഹാര്‍ദ്ദത്തിന്റെ നല്ല മാതൃകകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നേരത്തെ മലപ്പുറത്ത് നടന്ന ഒരു നബിദിന റാലി സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ഷീന എന്ന യുവതി കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ചാണ് നബിദിന റാലിയെ സ്വീകരിച്ചത്. ഇപ്പോഴിതാ, അതുപോലുള്ള മറ്റൊരു വീഡിയോയാണ് കൊല്ലം ജില്ലയില്‍ നിന്നും വൈറലായിരിക്കുന്നത്.
ശിവപുരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ നബി ദിന റാലിക്ക് മധുരം നല്‍കി സ്വീകരണം ഒരുക്കുകയായിരുന്നു. പള്ളിക്കും ക്ഷേത്രത്തിനുമായി ഒരേ പ്രവേശന കവാടവും കാണിയ്ക്ക വഞ്ചിയുമായി ജനശ്രദ്ധ നേടിയ ഇടം കൂടിയാണ് കൊല്ലം അഞ്ചലിലെ ഏരൂര്‍. ലോകം മുഴുവന്‍ ഈ മത സൗഹാര്‍ദ്ദം അനുകരിക്കണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
















Discussion about this post