തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം.
കീഴാറൂര്‍ പഴഞ്ഞിപ്പാറ ഹരിജന്‍ കോളനി വി.എസ്.ഭവനില്‍ വി.എസ്.സജുവാണ് അറസ്റ്റിലായത്. 5-ാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്.
ഇക്കഴിഞ്ഞ 16 ന് രാവിലെയായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിര്‍ത്തുകയും ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകള്‍ കാട്ടുകയായിരുന്നു.
കുട്ടികള്‍ സംഭവം വീട്ടുകാരെ അറിയിച്ചതോടെ ഇവരാണ് മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സി സി ടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Discussion about this post