കോഴിക്കോട്: കുതിച്ചെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരിയിലാണ് സംഭവം. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശന് (48) ആണ് മരിച്ചത്.
കഴിഞ്ഞ ദവസം ഉച്ചയ്ക്ക് രണ്ടര മണിയോടെ മണാശ്ശേരി സ്കൂളിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. ഗണേശന്റെ ബൈക്കിനു പുറകില്‍ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. മുക്കത്തു നിന്നും മണാശ്ശേരി ഭാഗത്തേക്ക് പോകവെയായിരുന്നു അപകടം.
also read: പിഞ്ചു കുഞ്ഞിനേയും അമ്മയെയും ലിഫ്റ്റില്‍ വെച്ച് നായ ആക്രമിച്ചു; ഉടമയ്ക്കെതിരെ കേസ്
അപകടത്തില്‍ ഗണേശന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മണാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബൈക്കിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിച്ചതിന് തുടര്‍ന്ന് മുക്കം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കസ്റ്റഡിയിലെടുത്തു. വെള്ളരിശ്ശേരി സ്വദേശി മുഹമ്മദ് വാജിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാത്തമംഗലം പഞ്ചായത്തിലെ ചിറ്റാലിപിലാക്കല്‍ വെള്ളലശ്ശേരി റോഡിലെ കുറ്റികുളത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post