കൊച്ചി: കാലടി ഭാഗത്ത് രാത്രിയില്‍ വെള്ള വസ്ത്രവും മൂക്കിന് താഴെ വെള്ളത്തുണിയും കെട്ടി റോഡിലിറങ്ങി ആളുകളെ ഭയപ്പെടുത്തുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തു. മൂക്കിന് താഴെ വെള്ളത്തുണിയും ധരിച്ച് റോഡിലിറങ്ങി നില്ക്കുന്ന സ്ത്രീയുടെ വീഡിയോ ദിവസങ്ങളായി സോഷ്യലിടത്ത് വൈറലായിരുന്നു. യാത്രക്കാരെ ഭയപ്പെടുത്തുന്നുവെന്ന ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്.
കാലടി ഭാഗത്താണ് രാത്രിയില്‍ റോഡരികില്‍ വെള്ള വസ്ത്രം ധരിച്ച്, മൂക്കില്‍ തുണികെട്ടിയിറങ്ങി ഒരു സ്ത്രീ ഭയപ്പെടുത്തുന്നത്. പ്രേതമെന്ന് കരുതി പലരും ഭയന്നു. സ്ത്രീയാണെന്ന് മനസ്സിലാക്കിയവര്‍ ചോദ്യം ചെയ്തവരോട് രൂക്ഷമായിട്ടാണ് പ്രതികരിക്കുന്നത്. കാലടി, മറ്റൂര്‍, മഞ്ഞപ്ര ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടക്കുകയും ഇടയ്ക്ക് ഇറങ്ങി നില്‍ക്കുന്നതുമാണ് ഇവരുടെ രീതി.
കഴിഞ്ഞ ദിവസം കാലടിയില്‍ നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ചതോടെ പോലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടുക്കൊണ്ടുപോയി. മഞ്ഞപ്ര സ്വദേശിനിയാണ് ഈ പ്രത്യേക സ്വഭാവമുള്ള സ്ത്രീ. മുന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ്.
മൂക്കിനു താഴെ കെട്ടുന്ന തുണി മാസ്കാണെന്നും, സഞ്ചാര സ്വാതന്ത്ര്യമുണ്ടെന്നുമാണ് ഇവരുടെ വാദം. അതേസമയം ഇവരുടെ പ്രേത നടത്തത്തിനെതിരെ കേസെടുത്തിട്ടില്ലെന്ന് കാലടി പോലീസ് അറിയിച്ചു.
Discussion about this post