മലപ്പുറം: ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞ് വന്‍ അപകടം. മലപ്പുറം ജില്ലയിലാണ് സംഭവം. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക് പറ്റി.
വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് ബസ് സി എച്ച് ഹോസ്പിറ്റലിന് സമീപത്തുവെച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
also read: ഐഎസില്‍ ചേരാന്‍ മോഷണം; പ്രതികള്‍ കേരളത്തിലും സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തല്‍
അതേസമയം മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയുമാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
Discussion about this post