തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടറെ കയ്യോടെ പിടികൂടി വിജിലന്‍സ്. അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കാണ് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷന് നടത്തുന്നതിന് വേണ്ടി ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സര്‍ജറി ഡേറ്റ് നല്കാന് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കില്‍ 3000 രൂപ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം.
പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. ഡോക്ടര്‍ കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയായിരുന്നു. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയര്‍ന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ രക്ഷപെടുകയായിരുന്നു.
Discussion about this post