ആലപ്പുഴ: അയല്‍വാസികളെ കുടുക്കാന്‍ മാസങ്ങളോളമായി അശ്ലീല ഊമക്കത്തെഴുതിയ നൂറനാട് സ്വദേശികള്‍ അറസ്റ്റില്‍. ശ്യാം, ജലജ, രാജേന്ദ്രന് എന്നിവരാണ് പിടിയിലായത്. അയല്‍വാസികളായ മനോജിനോടും ശ്രീകുമാറിനോടുമുള്ള വൈരാഗ്യമാണ് പ്രതികളെ അശ്ലീല ഊമക്കത്തെഴുത്തിലേക്ക് നയിച്ചത്.
പ്രതികള്‍ കഴിഞ്ഞ ആറുമാസമായി ഊമക്കത്തെഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മനോജിന്റെ വീട്ടിലെ കിണറ്റില്‍ താന്‍ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്.
also read: വിവാഹം കഴിഞ്ഞ് 13ാം ദിവസം ബൈക്കപകടം, അബോധാവസ്ഥയിലായിരുന്ന കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
കൂടാതെ മനോജ് ശ്യാമിന്റെ പേരു വച്ച് അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതാറുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് ശ്യാമിന്റെ പേരില്‍ അശ്ലീലക്കത്ത് കിട്ടി.
also read: ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു: നൂറ് വര്‍ഷം മുമ്പുള്ള വൈരമണി ഗ്രാമം ദൃശ്യമായി
പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, മുന്‍ എംഎല്‍എ കെ കെ ഷാജു തുടങ്ങിയവര്‍ക്കും കത്തുകള്‍ കിട്ടി.
നൂറനാട് സ്വദേശികളില്‍ പലര്‍ക്കും കഴിഞ്ഞ കുറേ മാസങ്ങളായി തേടിയെത്തിയത് അന്‍പതോളം അശ്ലീല കത്തുകളാണ്. ഇതിന് പിന്നാലെ ശ്യാം തന്നെ നൂറനാട് പൊലീസില്‍ പരാതി നല്കി. ഇതിന് ശേഷം നടന്ന അന്വേഷണത്തിലാണ് ശ്യാമിന്റെ ആരോപണം കളവാണെന്നും ശ്യാം തന്നെയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തിയത്.
Discussion about this post