കൊച്ചി: നസീമയ്ക്കും മക്കള്‍ക്കും ഇനി ലാലേട്ടന്റെ സ്നേഹ വീട്ടില്‍ അന്തിയുറങ്ങാം.
നസീമയ്ക്കും രണ്ട് കുട്ടികള്‍ക്കുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് പാപ്പിനിശ്ശേരിയാണ് സ്വന്തം വീട് സമ്മാനിച്ചത്.
താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് വേളാപുരത്തിന് സമീപമാണ് പിവി നസീമയ്ക്കും 2 കുട്ടികള്‍ക്കുമാണു ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് ചിറക്കല്‍ യൂണിറ്റിലെ അംഗങ്ങള്‍ വീട് നിര്‍മ്മിച്ചുനല്‍കിയത്.
Read Also:ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് മോഹന്‍ലാല്‍ വീടിന്റെ താക്കോല്‍ നസീമയ്ക്ക് കൈമാറി. യുവാക്കളുടെ കൂട്ടായ്മയില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് താരം പറഞ്ഞു. മോഹന്‍ലാലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് വീട് നിര്‍മാണം തുടങ്ങിയത്. 11 ലക്ഷം രൂപ ചെലവഴിച്ചാണ് 2 കിടപ്പുമുറിയോട് കൂടിയ വീട് നിര്‍മിച്ചത്.
തിങ്കളാഴ്ച രാവിലെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കെ.വി.സുമേഷ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, യൂണിറ്റ് പ്രസിഡന്റ് പി.അദ്വൈത്, സെക്രട്ടറി എം.സി.വിഷ്ണു, ജില്ലാ സെക്രട്ടറി ആരിഫ് മുഹമ്മദ്, ട്രഷറര്‍ വിജേഷ്, രഗിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രളയത്തില്‍ ജീവന് നഷ്ടമായ ലിനുവിന്റെ കുടുംബത്തിനും താരം പിറന്നാള്‍ ദിനത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ലിനുവിന്റെ കുടുംബത്തിന് തണല്‍ ഒരുങ്ങിയത്.
Discussion about this post