മാവേലിക്കര: പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നംഗ സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മാവേലിക്കര വെട്ടിയാര്‍ തറാല് വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വെട്ടിയാര്‍ തറാല് വടക്കേതില്‍ ഉണ്ണികൃഷ്ണന് (14) ആണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
സൈക്കിള്‍ ചവിട്ടാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മൂവരും വീട്ടില്‍നിന്നും പോയത്. പിന്നീട് കടവില്‍ സൈക്കിള്‍ നിര്‍ത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ഇവര്‍ കടവിലേക്കെത്തിയ സൈക്കിളുകള്‍ കരയിലുണ്ടായിരുന്നു. കുരുന്നുകളുടെ മരണം ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയാണ്.
Discussion about this post