തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം മെയ് 19ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ മാസം 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്.
എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
മെയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നതെങ്കിലും പരീക്ഷാഫലം ഒരു ദിവസം നേരത്തെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
Discussion about this post