പറഞ്ഞതിനും ഒരു ദിവസം മുന്നെ, എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം മെയ് 19ന് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ മാസം 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്.

എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

also read: നാടകാന്ത്യം കസേര വിട്ടുകൊടുത്ത് ഡികെ; സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി; സ്ഥാനങ്ങൾ പങ്കിടില്ല

മെയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നതെങ്കിലും പരീക്ഷാഫലം ഒരു ദിവസം നേരത്തെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മേയ് 25നും പ്രഖ്യാപിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

Exit mobile version