മണ്ണാര്‍ക്കാട്: സ്കാനിങ് കഴിഞ്ഞ് മടങ്ങിയ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ പാമ്പന്‍തോട് കോളനിയിലെ ദിവ്യയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പില്‍ പ്രസവിച്ചത്.
ദിവ്യയ്ക്ക് ഇന്ന് സ്കാനിങ് നടത്തിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്. സ്കാനിങ് കഴിഞ്ഞ് മടങ്ങിയ ശേഷം പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.
Read Also: വിവാഹ വാഗ്ദാനം നല്കി 68കാരനില്‍ നിന്ന് പണം തട്ടി: കൊല്ലം സ്വദേശി അശ്വതി അച്ചു അറസ്റ്റില്‍
തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് യുവതി ജീപ്പില്‍ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post