തിരുവനന്തപുരം: വീട്ടിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം.
കന്യാകുമാരി കിള്ളിയൂര്‍ നെടുവിളാം തട്ടുവിള വീട്ടില്‍ മെര്‍സില്‍ ജോസിനെ(40) യാണ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം.
also read: പ്രണയം തകര്‍ന്ന വിഷമത്തില്‍ പെണ്‍കുട്ടി പുഴയില്‍ ചാടി: രക്ഷിക്കാന്‍ ചാടിയ ആണ്‍സുഹൃത്ത് മരിച്ചു
വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിനായി എത്തിയതായിരുന്നു മെര്‍സില്‍ . ഇയാള്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈല്‍ കാമറ വച്ചത്.
തുടര്‍ന്ന് മതിലിന് സമീപത്ത് പതുങ്ങി നിന്നും. സംഭവം കണ്ട വീട്ടുകാര്‍ മെര്‍സിലിനെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയതായി മ്യൂസിയം സി ഐ പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്തു.
Discussion about this post