കൊല്ലം: കൊല്ലത്തെ അഞ്ചലുംമൂടിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പെരിനാട് സ്വദേശി പ്രഗിൽ (21) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പോലീസ് തുടക്കത്തിൽ സഹപാഠിയായ ആൺകുട്ടിയെ സംശയിച്ചിരുന്നു.
എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രഗിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെ കിടപ്പ് മുറിയിൽ പ്രസവിച്ചത്. തുടർന്ന് വീട്ടുകാർ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. അതേസമയം പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന.
Discussion about this post