കുന്നംകുളം: ക്ലാസ് മുറിയില്‍ വെച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നടുവത്തൂര്‍ അധ്യാപകന് രാധാകൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് ലിഷ.എസ് ആണ് അധ്യാപകന് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. 2014 അദ്ധ്യയന വര്‍ഷാരംഭത്തിലായിരുന്നു സംഭവം നടന്നത്.
ഫസ്റ്റ് ബഞ്ചില്‍ ഒന്നാമതായി ഇരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് രാധാകൃഷ്ണന് പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പോക്സോ പ്രോസിക്യൂട്ടര്‍ കെ.എസ്.ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കാനായി അഡ്വ.അമൃതയും ഹാജരായി.
ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായ എം.യു.ബാലകൃഷ്ണന് രജിസ്റ്റര്‍ ചെയ്ത് ആദ്യ കുറ്റപത്രം നല്കിയ കേസില്‍, ടെമ്പിള്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായ സി.പ്രേമാനന്ദകൃഷ്ണന് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
Discussion about this post