ക്ലാസ് മുറിയില്‍ വെച്ച് അഞ്ചാം ക്ലാസുകാരിക്ക് പീഡനം, അധ്യാപകന് 16 വര്‍ഷം കഠിന തടവ് ശിക്ഷ

കുന്നംകുളം: ക്ലാസ് മുറിയില്‍ വെച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നടുവത്തൂര്‍ അധ്യാപകന്‍ രാധാകൃഷ്ണനെയാണ് കോടതി ശിക്ഷിച്ചത്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ.എസ് ആണ് അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. 2014 അദ്ധ്യയന വര്‍ഷാരംഭത്തിലായിരുന്നു സംഭവം നടന്നത്.

also read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ടു; 32 കാരന് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

ഫസ്റ്റ് ബഞ്ചില്‍ ഒന്നാമതായി ഇരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് രാധാകൃഷ്ണന്‍ പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പോക്‌സോ പ്രോസിക്യൂട്ടര്‍ കെ.എസ്.ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കാനായി അഡ്വ.അമൃതയും ഹാജരായി.

also read: മക്കൾക്ക് സമ്മാനമായി നൽകാൻ കൂടെ കൂട്ടിയ നായ്ക്കുട്ടി ബൈക്കിൽ നിന്നു വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം!

ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ എം.യു.ബാലകൃഷ്ണന്‍ രജിസ്റ്റര്‍ ചെയ്ത് ആദ്യ കുറ്റപത്രം നല്‍കിയ കേസില്‍, ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ സി.പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Exit mobile version