പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി , പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, 21കാരന്‍ അറസ്റ്റില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ 21കാരന്‍ അറസ്റ്റില്‍. വയനാട് ജില്ലയിലെ തലപ്പുഴയിലാണ് സംഭവം. തൃശൂര്‍ പുറനാട്ടുകര അമ്പലത്തിങ്കല്‍ വീട്ടില്‍ എആര്‍ വിജയ് (21) എന്നയാളെയാണ് അറസ്റ്റിലായത്.

തലപ്പുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി ഇന്‍സ്റ്റാഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നാലെ അടുത്തിടപഴകി കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

also read:കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ, ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി വിദ്യാര്‍ത്ഥി

കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. തലപ്പുഴ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെപി ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം.

Exit mobile version