വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 41കാരനും യുവതിയും അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും ഒത്താശ ചെയ്ത യുവതിയും അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം.

തമിഴ്നാട് നെല്ലാങ്കോട്ട പുത്തനങ്ങല്‍ വീട്ടില്‍ നൗഷാദ് (41), ബത്തേരി പട്ടര്പടി തെക്കേകരയില്‍ വീട്ടില്‍ ഷക്കീല ബാനു (31) എന്നിവരാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

also read:മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കിയത് 10 കിലോ ഭാരമുള്ള മുഴ

ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ 2023 മെയ് മുതല്‍ പെണ്‍കുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version