തിരുവനന്തപുരം: ട്രോളിലൂടെയും അറിയിപ്പുകളിലൂടെയുമൊക്കെ ഫേസ്ബുക്കില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടിയവരാണ് കേരളാ പോലീസ്. പുതുവര്‍ഷ പുലരിയാകുമ്പോളേക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 10ലക്ഷം ഫോളോവേഴ്സ് വേണമെന്ന കേരളാ പോലീസിന്റെ ആഗ്രഹം സഫലമായിരിക്കുകയാണ്.
ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരളാ പോലീസ്. ‘സ്നേഹവും സമാധാനവും നിറഞ്ഞനാളുകള് പുതുവര്‍ഷത്തെ ധന്യമാക്കട്ടെ …ഏവര്‍ക്കും കേരള പോലീസിന്റെ നവവത്സരാശംസകള്‍’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
ധാരാളംപേര്‍ കമന്റ് ബോക്സില്‍ കേരളാ പോലീസിന് ആശംസകള്‍ ആസംസകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ ചിലത്…
‘വീട്ടില്‍,കൂട്ടുകാരുടെ കൂടെ ആഘോഷിക്കാന്‍ പറ്റാത്ത എല്ലാ പോലീസ് മാമന്മ്മാര്ക്കും മാമിമാര്‍ക്കും happy new year’
‘Happy new year മാമാ.. അപ്പോ ശരി ഇന്നു രാത്രി കാണാം.’
‘2019 കേസില്ലാത്ത വര്‍ഷമാകട്ടെ.’
‘പുതുവര്‍ഷത്തില്‍ പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. മൈക്രോസോഫ്റ്റിനെ ആകര്‍ശിക്കാന്‍ കഴിഞ നേട്ടം ഇനിയും തുടരട്ടെ’.
‘ഓടാന്‍ പറ്റുന്ന കുറെ കാലുകള്‍ അവിടയെ ഉണ്ടായിട്ടും ആരും ഓടിയില്ല.പക്ഷെ ഒരു ജീവന് വേണ്ടി ഇദ്ദേഹം തന്നെ കൊണ്ട് പറ്റുന്ന ദൂരം മുഴവന്‍ ഓടി…അഭിമാനത്തോടെ പറയാം..ഇതാണ് കേരള പോലീസ്.’
‘അതൊക്കെ ശരി .വെറുതെയിരുന്ന് troll ഉണ്ടാക്കാന്‍ മാത്രം പോലീസില്‍ ആളെന്തിനാ .വെറുതെ physicalum കഴിഞ്ഞു ഒരിടത്തു കുത്തിയിരുന്ന് ട്രോള്‍ ഉണ്ടാക്കാതെ ഇത് പോലെ ഫീല്ഡിലിറങ്ങു’
ഇതിനൊക്കെ കേരളാ പോലീസ് രസകരമായ മറുപടിയും കൊടുത്തിട്ടുണ്ട്.
Discussion about this post