ആത്മവിശ്വാസത്തിന്റെ അഗ്നി ചിറകിലേറി നിയാസിന്റെ നല്ലപാതിയായി പുതുജീവിതത്തിലേക്ക് ഡോ. ഷാഹിന. തീ നാളങ്ങള്‍ കവര്‍ന്ന ശരീരത്തിനൊപ്പം ജീവിതത്തിലും മാറ്റങ്ങളെത്തിയതിന്റെ സന്തോഷത്തിലാണ് ഷാഹിന. മലപ്പുറം മാറഞ്ചേരി സ്വദേശി നിയാസാണ് ഷാഹിനയെ ജീവിതത്തിലേക്ക് കൂട്ടിയിരിക്കുന്നത്.
മുപ്പത് വര്‍ഷം മുന്‍പ് തന്നെ വിഴുങ്ങിയ അഗ്നിയില്‍ നിന്നും ആത്മവിശ്വാസം കൈമുതലാക്കിയാണ് ഷാഹിനയെന്ന പെണ്‍കുട്ടി ഡോ.ഷാഹിനയായത്. ശരീരത്തില്‍ 75 ശതമാനം പൊള്ളലേറ്റിട്ടും വിധിയെ വെല്ലുവിളിച്ച് ജീവിച്ച് കാണിക്കുകയായിരുന്നു ഷാഹിന.
ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ആമ്പല്‍പ്പൂക്കള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോഷൂട്ടാണ് ഷാഹിനയുടെ ജീവിതം മാറ്റിമറിച്ചത്. ഫോട്ടോഷൂട്ട് കണ്ട നടന് മമ്മൂട്ടി, ഷാഹിനയുടെ തുടര്‍ ചികിത്സ ഏറ്റെടുത്തിരുന്നു,
മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ഹെര്‍ബല്‍സിന്റെ ചികിത്സയില്‍ ഷാഹിനയുടെ മുഖത്തെ പൊള്ളലിന്റെ കറുപ്പും തടിപ്പുമെല്ലാം കുറഞ്ഞു. വിവാഹത്തിന് മമ്മൂട്ടി കൂടി അടുത്തുണ്ടാകണമെന്നായിരുന്നു ഷാഹിനയുടെ സ്വപ്നം.
Discussion about this post