സോഷ്യൽമീഡിയയിൽ ഫീനിക്സ് ദമ്പതികളെന്ന പേരിൽ അറിയപ്പെട്ടിരുന്ന ദേവു – ഗോകുൽ ദീപ് ദമ്പതികൾക്ക് ഉണ്ടായിരുന്നത് ഒട്ടേറെ ആരാധകരാണ്. ഇൻസ്റ്റഗ്രാമിൽ അറുപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഇവർക്ക് അറസ്റ്റിലാകുന്ന സമയത്ത് ഉണ്ടായിരുന്നത്.
ഭർത്താവിന്റെ ഐശ്വര്യത്തിനായി സീമന്തരേഖയിൽ ധാരാളം സിന്ദൂരം തൊടുന്ന ‘ഉത്തമയായ ഭാര്യ’ എന്ന നിലയിൽ പ്രശസ്തയായ ദേവുവിന് ധാരാളം ആരാധകരുണ്ടായിരുന്നു. ‘എന്റെ താലി എനിക്ക് ജീവനേക്കാൾ വലുതാണ്, അത് തന്നവനും’ എന്ന് പറഞ്ഞുകൊണ്ട് ദേവു മുമ്പ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെ യാഥാസ്ഥിതികരായ പലർക്കും ദേവുവിനോട് ആരാധന കൂടുകയും ചെയ്തു.
ദമ്പതികൾ പങ്കുവയ്ക്കുന്ന റീൽസിൽ കൂടുതലും യാത്രകളും ഇവരുടെ ആഡംബര ജീവിതവുമായിരുന്നു. ആഡംബര ജീവിതത്തിനായാണ് ഇവർ ഹണി ട്രാപ്പ് ഒരുക്കി പലരേയും കുരുക്കിയിരുന്നതും. ഇവർ കെണിയിൽപ്പെടുത്തിയവരിൽ ഭൂരിഭാഗം പേരും ഇരുപത്തിയഞ്ച് വയസിൽ താഴെയുള്ളവരാണ്. ഇരയെ മറ്റ് പ്രതികൾ പറയുന്ന സ്ഥലത്തെത്തിച്ചാൽ നാൽപ്പതിനായിരം രൂപയാണ് ദമ്പതികൾക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.
ALSO READ- ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വെറും പതിനാല് ദിവസംകൊണ്ടാണ് ഇവർ വലയിലാക്കിയത്. വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. ഇതിനായി യാക്കരയിൽ മുപ്പതിനായിരം രൂപ മാസ വാടകയിൽ വീട് വാടകയ്ക്കെടുത്തിരുന്നു. വ്യവസായി തന്ത്രപരമായി ഇവരിൽ നിന്നും രക്ഷപ്പെട്ട് ഓടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Discussion about this post