മലപ്പുറം: ശബരിമല ദര്‍ശനത്തിന് പോയ രഹ്ന ഫാത്തിമയെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ശബരിമലയിലേക്ക് സിപിഎം പടച്ചുവിട്ട അഭിസാരികയാണ് രഹ്ന ഫാത്തിമയെന്ന് കെപിഎ മജീദ്.
രാജ്യത്ത് അക്രമവും അരാജകത്വവും വര്‍ഗീയതയും ഉണ്ടാക്കാനായി സിപിഎം പടച്ചുവിടുന്ന ചില അഭിസാരികകളാണ് ഇവര്‍. വത്തക്ക സമരത്തിലും ചുംബന സമരത്തിലും പങ്കെടുത്ത ആളാണ് അവര്‍. അവര്‍ക്കെന്ത് മതവിശ്വാസമാണുള്ളതെന്ന് മജീദ് ചോദിച്ചു.
മലപ്പുറത്ത് യുഡിഎഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് കെപിഎ മജീദിന്റെ വിവാദ പരാമര്‍ശം. വനിതാമതിലിനും അയ്യപ്പജ്യോതിക്കും ബദലായിട്ടാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി വനിതാ സംഗമം നടത്തിയത്.
Discussion about this post