പാലക്കാട്: ജില്ലയിലെ മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്.
ശരണ്യ രാജൻ-തങ്കം ദമ്പതികളുടെ മകളാണ്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ കൂടിയാണ്. ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം, ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതൽ നടപടിയെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Discussion about this post