മഹിള മോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; അന്വേഷണം

പാലക്കാട്: ജില്ലയിലെ മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്.

ശരണ്യ രാജൻ-തങ്കം ദമ്പതികളുടെ മകളാണ്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ കൂടിയാണ്. ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ-ദിലീപിനെതിരെ തെളിവില്ല! പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ ശ്രീലേഖ

സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം, ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതൽ നടപടിയെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Exit mobile version