മുന്നറിയിപ്പില്ലാതെ റദ്ദാക്കി എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍, ഇരിക്കാന്‍ പോലും ഇടമില്ലാതെ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

കൊച്ചി: എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാര്‍. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്.

കണ്ണൂരില്‍ നിന്നുള്ള മൂന്നും കൊച്ചിയില്‍ നിന്നുള്ള നാലും തിരുവനന്തപുരത്തു നിന്നുള്ള നാലും സര്‍വീസുകളാണ് റദ്ദാക്കിയത്.ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നാണ് സര്‍വീസകുള്‍ മുടങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം.

also read:കെജ്‌രിവാളിന്റെ അറസ്റ്റ്, ഐപിഎല്‍ മത്സരത്തിനിടെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് എഎപി വിദ്യാര്‍ത്ഥി യൂണിയന്‍

അബുദാബി, മസ്‌ക്കറ്റ്, ഷാര്‍ജ വിമാനങ്ങളാണ് റദ്ദാക്കിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിസന്ധിയിലായി.

അര്‍ധരാത്രി നൂറുകണക്കിനു യാത്രക്കാരാണ്‌വിമാനത്താവളത്തില്‍ കുടുങ്ങിയത്. അതേസമയം വിമാനത്താവളത്തില്‍ കടുത്ത പ്രതിഷേധമാണ് യാത്രക്കാരില്‍ നിന്നും ഉയര്‍ന്നത്.

Exit mobile version