വയനാടിന്റെ മുഴുവൻ സൗന്ദര്യവും പകർത്തി ഒരു വൈറൽ മറ്റേണിറ്റി ഫോട്ടോഷൂട്ട്; ആതിര പകർത്തിയ ശരണ്യയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

കൽപ്പറ്റ: സോഷ്യൽമീഡിയയിൽ പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വൈറലാകാറുണ്ട്. സെലിബ്രിറ്റികളടക്കമുള്ളവരുടെ സേവ് ദ ഡേറ്റും മറ്റേണിറ്റി ഫോട്ടോ ഷൂട്ടും എല്ലാം സോഷ്യൽമീഡിയ ഉപയോക്താക്കൾ ഏറ്റെടുക്കാറുണ്ട്.

ഇത്തരത്തിൽ വയനാടിന്റെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ശരണ്യ എന്ന യുവതിയുടെ മറ്റേണിറ്റി ഷൂട്ടാണ് വൈറലായത്.

വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള യുവതിയാണ് ശരണ്യ.ശരണ്യയെ ക്യാമറയിൽ പകർത്തിയത് ആതിര ജ്യോതി എന്ന മറ്റൊരു പെൺകുട്ടിയാണ്. ഭർത്താവ് അനീഷിനൊപ്പം പോസ് ചെയ്യുന്ന ശരണ്യയുടെ ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്.

കൂലിപ്പണിക്കാരനാണ് അനീഷ്. ഒരു വയസുള്ള ഒരു ആൺകുഞ്ഞും ശരണ്യയ്ക്കും അനീഷിനുമുണ്ട്. രണ്ടാമതും ഗർഭിണിയായപ്പോഴാണ് ഈ മെറ്റേണിറ്റി ഷൂട്ട് നടത്താൻ ശരണ്യ ആഗ്രഹിച്ചത്.

ALSO READ- പോക്‌സോ കേസ് പ്രതി ഡൽഹിയിൽ പിടിയിലായി; കേരളത്തിലേക്ക് എത്തിക്കുന്നതിനെ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു

വയനാടിന്റെ മനോഹരമായ പച്ചപ്പിനെ പശ്ചാത്തലമാക്കി ശരണ്യ പോസ് ചെയ്തപ്പോൾ ആതിര എല്ലാം ക്യാമറയിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. ശരണ്യയുടെ ഈ ഷൂട്ടിനായി ബന്ധപ്പെട്ട വിഭാഗത്തിലെ അധികൃതരുടെ അനുമതിയൊക്കെ വാങ്ങിയിരുന്നെന്ന് വ്യക്തമാക്കുകയാണ് ആതിര.

Exit mobile version