എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്, ഫലം അറിയാം ഇങ്ങനെ

തിരുവനന്തപുരം: എസ്എസ്എല്‍സി/ റ്റിഎച്ച്എസ്എല്‍സി/ എഎച്ച്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തും.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം നടത്തുക. വൈകീട്ട് നാലുമണിക്ക് മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

also read:മുന്നറിയിപ്പില്ലാതെ റദ്ദാക്കി എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍, ഇരിക്കാന്‍ പോലും ഇടമില്ലാതെ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍, പ്രതിഷേധം

പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 7977 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍. 99.7% ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.

Exit mobile version