കൊച്ചി: സിനിമാതാരങ്ങളെയും പ്രശസ്തരെയുമെല്ലാം സോഷ്യല്‍ മീഡിയ കൊല്ലാറുണ്ട്. ഒടുവിലായി ഇപ്പോള്‍ നടന് നോബി മാര്‍ക്കോസിനെയും സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയിരുന്നു. അതില്‍ ഒന്നായിരുന്നു നടന് നോബി മാര്‍ക്കോസ് ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത. വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ വായിച്ചറിഞ്ഞത്.
എന്നാല്‍ നോബി മരിച്ചിട്ടില്ല, അത് വ്യാജ വാര്‍ത്തയായിരുന്നു. തന്റെ മരണവാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് നോബി. ‘ഞാന്‍ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണ്. പിന്നെ എങ്ങനെ എന്നെ ഫോണില്‍ കിട്ടി ?’ നോബി പറയുന്നു.
ആദ്യം താന്‍ വാര്‍ത്തയല്ല കണ്ടത്, മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണെന്ന് നോബി പറയുന്നു. വാര്‍ത്ത പ്രചരിക്കുമ്പോള്‍ നോബി വിമാനത്തിലായിരുന്നു. നോബിയുടെ ഭാര്യ തിരുപ്പതിയിലായിരുന്നു. സുഹൃത്തുക്കളാണ് ഭാര്യയെ ഈ വാര്‍ത്ത അറിയിച്ചത്.
വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് പോലും നോബി ഭാര്യയെ വിളിച്ചിരുന്നു. വിമാനത്തിലായിരുന്നോ നോബി ഇത്തരത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഉടന്‍ നോബി ഭാര്യയെ വിളിച്ചതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് മനസിലായത്.
‘കുരുത്തോല പെരുന്നാള്‍’ എന്ന ചിത്രമാണ് നോബിയുടെ അടുത്ത് പുറത്തിറങ്ങിനിരിക്കുന്നത്. താന്‍ ആത്മഹത്യ ചെയ്തെന്നും പറഞ്ഞ് പ്രചരിക്കുന്നത് പുതിയ ചിത്രത്തിലെ രംഗമാണെന്നും നോബി പറഞ്ഞു.
Discussion about this post