കൊച്ചി: സൗന്ദര്യത്തിന്റേ പേരിലും കണ്ണുടച്ചുള്ള നടപടികളെ തുടർന്നും സോഷ്യൽമീഡിയയിൽ വൈറലായ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോംഗ്രെ വിവാഹിതയാകുന്നു.
എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരൻ. തിങ്കളാഴ്ച മുംബൈയിൽ വെച്ചാണ് വിവാഹം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന ഐശ്വര്യ നിലവിൽ തൃശൂർ റൂറൽ എസ്പിയാണ്.
മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപി ആയിരുന്നു. പിന്നീട് സ്ഥാനക്കയറ്റത്തോടെയാണു ഡിസിപി ആയി കൊച്ചിയിലെത്തിയത്.
Discussion about this post