കൊച്ചി: ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്ന സംഘപരിവാര്‍ പ്രചാരണത്തെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപ്പോള്‍ ഉള്ളി കറി തിന്നാലോ എന്ന ചോദ്യമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അതോടൊപ്പം ‘ഇന്നുച്ചയ്ക്ക് ബിരിയാണിയാകാം’ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ബീഫ് കഴിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ കഴിച്ചത് ബീഫല്ല, ഉള്ളികറിയാണെന്ന് പറഞ്ഞ് സുരേന്ദ്രന് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുരേന്ദ്രനെ പരിഹസിച്ച് ട്രോളുകള്‍ വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ്, മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. ഗോവധ നിരോധനം, ഹലാല്‍ ഭക്ഷണം എന്നീ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ബിരിയാണിയുടെ പേരില്‍ ഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയ പ്രചാരണം ആരംഭിച്ചത്.
ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ വ്യാജപ്രചാരണം. ബിരിയാണിയില്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നുണ്ടെന്നും ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് ഇവരുടെ പ്രചാരണം.
Discussion about this post