BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഇന്നലെ ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയിൽ എനിക്കുണ്ടായി’ അപമാനിക്കപ്പെട്ടതായി നർത്തകി നീനാ പ്രസാദിന്റെ കുറിപ്പ്

Soumya by Soumya
March 22, 2022
in Kerala News
0
Neena Prasad | Bignewslive
50
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: മോയൻ എൽ.പി. സ്‌കൂളിൽനടന്ന തന്റെ മോഹിനിയാട്ടക്കച്ചേരി പോലീസിടപെട്ട് നിർത്തിപ്പിച്ചുവെന്ന് നർത്തകി നീനാ പ്രസാദ്. നീന തന്നെയാണ് താൻ അപമാനിക്കപ്പെട്ടതായി തോന്നിയെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. സ്‌കൂളിന് തൊട്ടുപിന്നിൽ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ നിർദേശപ്രകാരമാണിതെന്ന് നീന ആരോപിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി, ശനിയാഴ്ച സന്ധ്യക്കുനടന്ന മോഹിനിയാട്ടക്കച്ചേരി ആരംഭിച്ച് അല്പസമയത്തിനകംതന്നെ നിർത്തിവെപ്പിക്കുകയായിരുന്നു. ഇത് അവഹേളനമാണെന്നും നീന കുറിച്ചു.

READ ALSO

അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

അതീതീവ്രമഴക്ക് ശമനമാകുന്നു, എട്ടു ദിവസം കൊണ്ട് 440 ശതമാനത്തിലേറെ മഴ

June 1, 2025
1
‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ

‘നിലമ്പൂരിൽ അൻവർ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒന്നുമില്ല ‘, തുറന്നടിച്ച് എംവി ഗോവിന്ദൻ

June 1, 2025
4

‘ഇന്നലെ ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരിയെന്നനിലയിൽ എനിക്കുണ്ടായി’ എന്നാണ് നീന ആദ്യം കുറിച്ചത്. പരിപാടി തുടങ്ങി അല്പസമയമാവുമ്പോഴേക്കും പോലീസെത്തി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും ഒരു സ്ത്രീയെന്നനിലയിലും കലാകാരിയെന്നനിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തോന്നിയതിനാലാണ് പ്രതികരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിർത്താൻ പോലീസ് ആവശ്യപ്പെട്ടതെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാൽ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവർ പറഞ്ഞു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇന്നലെ ഇത് വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം കലാകാരി എന്ന നിലയിൽ എനിയ്ക്കുണ്ടായി.
പാലക്കാട് മൊയിൻ LP സ്‌കൂളിൽ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയിൽ ഒരു ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാൻ ക്ഷണമുണ്ടായി. 8 മണിക്ക് ആരംഭിച്ച കച്ചേരി, രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോൾ ഇനി തുടർന്ന് അവതരിപ്പിക്കുവാൻ പറ്റില്ല എന്ന് പോലീസ് അറിയിച്ചതായി സംഘാടകർ പരിഭ്രാന്തരായി ഞങ്ങളോട് പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ഇനം തുടർന്നുള്ള ഒന്നായിരുന്നതിനാൽ അത് ചെയ്യാതെ മടങ്ങാൻ സാധിക്കുമായിരുന്നില്ല. കേരളത്തിന്റെ പല ഭാഗങ്ങളിലും പുറത്തുമായി ജീവിക്കുന്ന സംഗീത കലാകാരന്മാർ അടങ്ങുന്നതാണ് എന്റെ സംഘം. അവരെ വിളിച്ചുവരുത്തി ദിവസങ്ങളോളം റിഹേഴ്‌സൽ നോക്കി , ഇനങ്ങൾ കൃത്യമാക്കി വളരെ ആഗ്രഹത്തോടും ആവേശത്തോടും കൂടി പരിപാടിക്ക് തയ്യാറെടുക്കുന്നവരാണ് പ്രൊഫഷണൽ നർത്തകർ. ഞങ്ങളോട് ‘ശബ്ദം ശല്യമാകുന്നു ‘പരിപാടി ഉടൻ നിർത്തണം എന്ന് ഡിസ്ട്രിക്ട് ജഡ്ജി (Kalam Pasha , brother of retd judge kamal pasha)കൽപ്പിക്കുന്നു എന്ന് പറയുമ്പോൾ , കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്‌ക്കാരിക കലാ പ്രവർത്തകരുടെ നേർക്കുളള അപമര്യാദയായേ കാണാൻ കഴിയൂ.
ഇന്നലെ ഇതിനെ തുടർന്ന് അവിടെ സന്നിഹിതരായിരുന്ന ആസ്വാദകരെ വേദിയുടെ അരികിലേക്ക് വിളിച്ചിരുത്തി കേവലം ഒരു ഉച്ചഭാഷിണി മാത്രം, ശബ്ദം വളരെ കുറച്ചു വച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് ‘സഖ്യം’ ചെയ്ത് അവസാനിപ്പിച്ചു. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു ഇത്. ഞാനടക്കം എല്ലാ കലാകാരന്മാർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത് ആദ്യമായാണ് .

ഒരിടവേളയ്ക്ക് ശേഷം പതിവ് തെറ്റാതെ വിലക്കയറ്റം; ഇന്ധനവിലയ്ക്ക് പുറമെ, പാചകവാതകത്തിനും വില വർധിപ്പിച്ചു, സിലിണ്ടറിന് കൂടിയത് 50 രൂപ

രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടും, കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം നിരന്തരമായി നിറുത്തിവയ്ക്കണമെന്ന് ഡീസ് ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കി . ഒരു സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും എന്റെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന് തോന്നുന്നത് കൊണ്ടാണ് ഈ പോസ്റ്റ്.
മറ്റൊന്ന്, കഴിഞ്ഞ2 വർഷത്തിലേറെയായി കലാകാരന്മാരുടെ അവസ്ഥ അതീവ ദയനീയമാണ്. ഫുൾടൈം കലാപ്രവർത്തനത്തിലൂടെ ജീവിതവും കുടുംബവും നടത്തിക്കൊണ്ടു പോകുന്ന അസംഖ്യം കലാകാരൻമാർക്ക് കനത്ത പ്രഹരമാണ് കൊറോണ സൃഷ്ടിച്ചത്. ആത്മഹത്യാ വക്കിൽ നിന്നാണ് കലാകാരൻമാർ മെല്ലെ എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നത്. ശൈലീകൃത, പാരമ്പര്യ കലകൾക്കും സംസ്‌ക്കാരത്തിനും പ്രാമുഖ്യം നൽകിയിട്ടുള്ള ഭാരതത്തിൽ ഇത്രയും വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന കലാപ്രവർത്തനങ്ങൾ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടത്? അതാത് കലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ സാംസ്‌ക്കാരിക വക്താക്കളായി ഞങ്ങൾ വിദേശത്ത് അയക്കപ്പെടുന്നത്. എന്നിട്ടും
അവസരങ്ങൾ ഉള്ളപ്പോൾ മാത്രം വേതനം കിട്ടുന്നതാണ് ഒരു ശരാശരി കലാകാരന്റെ ജീവിതം.ഓരോ വേദിയിലും സ്വയം മികവു തെളിയിച്ചാണ് മുന്നോട്ട് പുതിയ അവസരങ്ങൾ അവർ ഉണ്ടാക്കിയെടുക്കുന്നത്. ഓരോ വേദിയും കലകളിൽ അർപ്പിക്കപ്പെട്ടവർക്ക് അത്ര കണ്ട് പ്രധാനപ്പെട്ടതാണ്.
അവർ ചെയ്യുന്ന തൊഴിൽ സംരക്ഷിക്കപ്പെടേണ്ടത് നീതിയും നിയമവും ഉൾച്ചേരുന്ന സമൂഹത്തിന്റെ, നിയമപാലകരുടെ കർത്തവ്യവും കൂടെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . ഇത്തരം നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചാണോ കലാകാരൻമാർ കലാപരിപാടികൾ നടത്തേണ്ടത് ? അതോ സാംസ്‌കാരിക പ്രവർത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താൽപര്യക്കൾക്കും ഇഷ്ടങ്ങൾക്കും കൽപനകൾക്കും അനുസരിച്ച് നടത്തിയാൽ മതിയെന്നാണോ ?
കലാകാരന്റെ ജീവിതവും തൊഴിലിടവും മാന്യമായി കാണാനും ഉൾക്കൊള്ളാനും കഴിയണം . ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ ഇത്തരം മുഷ്‌ക്കുകൾ കൊണ്ട് പ്രഹരമേൽപ്പിക്കുന്നത് തങ്ങളെ കാത്തിരിക്കുന്ന അസംഖ്യം കലാസ്വാദകരുടെ മുന്നിൽ ആവേശത്തോടെ കലാവിഷ്‌ക്കാരത്തിന് തയ്യാറെടുക്കന്ന കലാകാരൻമാരുടെ സ്വാഭിമാനത്തെയാണെന്നെങ്കിലും മനസ്സിലാക്കണം.

Tags: Dance programDancer Neena Prasad

Related Posts

ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ നടന്നത് വന്‍ പണപ്പിരിവ്, 12000പേരില്‍ നിന്ന് 3 കോടി; മൃദംഗ വിഷനെതിരെ വന്‍ ആരോപണം
Kerala News

ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ നടന്നത് വന്‍ പണപ്പിരിവ്, 12000പേരില്‍ നിന്ന് 3 കോടി; മൃദംഗ വിഷനെതിരെ വന്‍ ആരോപണം

December 30, 2024
23
‘കലയ്ക്ക് കലാകാരന്‍ പകരുന്ന ഭംഗിയാണ് നര്‍ത്തനത്തിന്റെ ഭംഗി’: നീനാ പ്രസാദ്
Kerala News

‘കലയ്ക്ക് കലാകാരന്‍ പകരുന്ന ഭംഗിയാണ് നര്‍ത്തനത്തിന്റെ ഭംഗി’: നീനാ പ്രസാദ്

March 21, 2024
285
Load More
Next Post
Infant | Bignewslive

ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ : അമ്മയ്‌ക്കെതിരെ അന്വേഷണം

കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടു; അച്ഛനും 19കാരി മകളും കല്ലാർകുടി ഡാമിൽ ചാടി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെടുത്തത് നീണ്ട തെരച്ചിലിന് ശേഷം

കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടു; അച്ഛനും 19കാരി മകളും കല്ലാർകുടി ഡാമിൽ ചാടി ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെടുത്തത് നീണ്ട തെരച്ചിലിന് ശേഷം

Dog bite | Bignewslive

മൂന്ന് മാസം മുൻപ് വളർത്തുനായ മാന്തി; കാര്യമാക്കിയില്ല, അടുത്തിടെ വെള്ളം കുടിക്കുന്നതിൽ വിമുഖയും അസ്വസ്ഥതയും! പേവിഷബാധയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ മരിച്ചു, നോവായി 2-ാം ക്ലാസുകാരൻ

Discussion about this post

RECOMMENDED NEWS

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

9 hours ago
8
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

5 hours ago
7
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

7 hours ago
7
പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version