നടൻ ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പ്രതിഷേധ മാർച്ച് നടത്തിയാണ് സംഘടന പിന്തുണ അറിയിക്കുന്നത്.
‘ജനപ്രിയൻ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ദിലീപിനെ കേസിൽ അന്യായമായി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാമെന്ന് എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ അറിയിച്ചിരുന്നു.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു സംഘടനയുടെ മാർച്ച്. സിനിമാ സീരിയൽ സംവിധായകനായ ശാന്തിവിള ദിനേശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്താൻ തീരുമാനിച്ചത്. എന്നാൽ, പോലീസ് ഇടപെട്ട് പ്രതിഷേധ മാർച്ച് നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post