തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപര്‍ നറുക്കെടുത്തു. XG 218582 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കോട്ടയം കുടയംപടി സ്വദേശി സദാനന്ദനിനാണ് ലഭിച്ചത്. സമ്മാനര്‍ഹമായ ടിക്കറ്റ് ഇന്നു രാവിലെയാണ് സദാനന്ദന് വാങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയാണ്.
ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദന് വഴിയില്‍ വച്ച് സുഹൃത്തായ ശെല്‍വല്‍ എന്ന ലോട്ടറി വില്പനക്കാരനില് നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒന്‍പതരയോടെ വഴിയില്‍ വച്ച് ശെല്‍വനെ കണ്ട സദന് പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാന്‍ ആവശ്യപ്പെടുകയും. വില്ക്കാന് ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളില്‍ ഒന്ന് ശെല്വന് സദന് കൈമാറുകയായിരുന്നു.
കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് നേരിത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു, പിന്നാലെയാണ് 12 കോടി ഭാഗ്യം ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തിയത്. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേര്‍ക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേര്‍ക്ക്) ലഭിക്കും.
കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറീസ് എജന്‍സിയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്. ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീര്‍ന്നു. തുടര്‍ന്ന് 8.34 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചിരുന്നു.
സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താന്‍ എന്നും എന്നാല്‍ ഇക്കുറി ക്രിസ്മസ് ബംപര്‍ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദന് പറയുന്നു. അന്‍പത് വര്‍ഷത്തിലേറെയായി പെയിന്റിംഗ് തൊഴില്‍ ചെയ്തു ജീവിക്കുന്നയാളാണ് സദന്. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാര്‍ഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീര്‍ക്കണം. മക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം… നിറക്കണ്ണുകളോടെ സദാനന്ദന് പറയുന്നു.
രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകൾക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റുകൾക്കാണ്. നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.
Discussion about this post