കുറ്റ്യാടി: വീടെന്ന സ്വപ്‌നം യാഥാർഥ്യമായതിന്റെ എല്ലാ സന്തോഷവും തല്ലിക്കെടുത്തി പ്രവാസി യുവാവിനെ വിധി തട്ടിയെടുത്തു. ഗൃഹപ്രവേശനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഊരത്ത് വടക്കൻ മണ്ണിൽ മുഹമ്മദലിയുടെ മകൻ നൗഷാദ് (42) ബൈക്കപകടത്തിൽ മരിച്ചത്.
പുതിയ വീടിന്റെ ഗൃഹപ്രവേശനം അടുത്ത മാസമാണ് തീരുമാനിച്ചിരുന്നത്. ബുധനാഴ്ച രാവിലെ മക്കളെ ബൈക്കിൽ സ്‌കൂളിലിറക്കിയശേഷം നാദാപുരം റോഡിലെ കണ്ണാശുപത്രിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ഇയാൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ സമീപത്തെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സാമൂഹിക, സേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്ന നൗഷാദിന്റെ മരണം ബന്ധുക്കൾക്ക് മാത്രമല്ല, നാട്ടുകാർക്കും തീരാനോവാകുകയാണ്.
















Discussion about this post