കൊച്ചി: കേരളം എന്റെ സംസ്ഥാനമാണ്. കേരളത്തിലെ ആളുകള്‍ക്ക് ജോലി നല്‍കേണ്ടത് തന്റെ കൂടി കടമയാണെന്ന് വ്യവസായി എംഎ യൂസഫലി.
കേരളം നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കില്‍ താന്‍ കേരളത്തില്‍ നിക്ഷേപം നടത്തില്ലല്ലോ. സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം എപ്പോഴും കേരളത്തില്‍ തന്നെ നിക്ഷേപിക്കുമെന്നും യൂസഫലി പറഞ്ഞു.
നിഷേപം നടത്തുമ്പോള്‍ പല വിവാദങ്ങളുമുണ്ടാവും. എന്നാല്‍, നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആരേയും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ആളുകള്‍ക്ക് ജോലി നല്‍കേണ്ടത് തന്റെ കൂടി കടമയാണ്. അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാറിന് നല്കി തനിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും യൂസഫലി വ്യക്തമാക്കി. കേരളം എന്റെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കും.
രാജ്യമാകെ നിക്ഷേപ സൗഹൃദമായി കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമാണ്. കേരളവും ഇന്ത്യയും വികസിക്കണമെന്നും യൂസഫലി ചൂണ്ടിക്കാട്ടി.
Discussion about this post