തിരുവനന്തപുരം: മദ്യലഹരിയില്‍ മകന് പിതാവിനെ അടിച്ച് കൊലപ്പെടുത്തി. നേമം വെള്ളായണി കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തെ സെന്റില്‍മെന്റ് കോളനിയില്‍ എലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ മകന് ക്ലീറ്റസി(52)നെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ക്ലീറ്റസ് പിതാവുമായി വഴക്കിടുന്നത് കേട്ട് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.
എന്നാല്‍ പോലീസ് എത്തിയപ്പോള്‍ തന്നെ തടിക്കഷ്0ണം കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന ഏലിയാസിനെയാണ് കണ്ടത്. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ക്ലീറ്റസും പിതാവ് ഏലിയാസും കഴിഞ്ഞ ഒരുവര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഇവര്‍ മദ്യലഹരിയില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പലദിവസങ്ങളിലും പോലീസ് ഇവിടെ വന്നിട്ടുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു.
Discussion about this post