കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്സണ് മാവുങ്കലിന്റെ മൊഴി ക്രൈംബ്രഞ്ചിനോടാണ് മോന്‍സണിന്റെ വെളിപ്പെടുത്തല്‍. താന്‍ ആകെ പഠിച്ചത് ബ്യൂട്ടീഷന് കോഴ്സ് മാത്രമാണെന്നും പ്രതി പറയുന്നു. ഈ അറിവ് വെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മോണ്സന് വ്യക്തമാക്കി.
മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോണ്സന് മൊഴി നല്കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അടക്കമുള്ളവര്‍ മോന്‍സണില്‍ നിന്ന് ചികിത്സ നേടിയിരുന്നതും ഞെട്ടല്‍ ഉളവാക്കുന്നു.
മോന്‍സണിനെ മൂന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കി. കോടതി ഈ മാസം ഒമ്പത് വരെ മോണ്‍സനെ റിമാന്‍ഡിലാക്കി. എറണാകുളം ജെസിഎം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്.
Discussion about this post