കൊച്ചി : ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന അജ്ഞാത സന്ദേശത്തിന് പിന്നാലെ കൊച്ചി കപ്പല്‍ശാലയ്ക്ക് വീണ്ടും ഭീഷണി. ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇത്തവണ ഇമെയില്‍ വഴി വന്നിരിക്കുന്ന സന്ദേശം. ഭീഷണിയെത്തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്കി.
ഓഗസ്റ്റ് 24നാണ് ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി എത്തിയത്. തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ നല്കിയ പരാതിയില്‍ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഈ സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് രണ്ടാമതും ഭീഷണിയെത്തിയിരിക്കുന്നത്.
ആദ്യ ഭീഷണിയില്‍ കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും ഉള്പ്പെടുത്തിയിരുന്നതിനാല് സംഭവവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post