തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. സമ്പർക്കപട്ടികയിലുള്ള ആർക്കും തന്നെ നിപ രോഗബാധയില്ല. കൂടുതൽ ആളുകൾ സമ്പർക്കപട്ടികയിലേക്ക് വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിരീക്ഷണത്തിൽ ഉള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയില്ല. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. നിപ പ്രതിരോധത്തിനായി ഏകോപനത്തോടെയുള്ള ഇടപെടൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
Discussion about this post