തിരുവനന്തപുരം: ട്രെയിന്‍ തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍, ഗണേഷ് എന്നിവരാണ് മരണപ്പെട്ടത്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കവെയാണ് അപകടം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ഫോണുകളും ഹെഡ്സെറ്റും സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുവരും ചിത്തിരനഗറിലാണ് താമസിച്ചിരുന്നത്.
ഇവരോടൊപ്പം താമസിക്കുന്നവരെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്തു വരികയാണ്. മരണത്തില്‍ മറ്റുദുരൂഹതകളൊന്നും ഇല്ലെന്നാണ് പോലീസ് നല്കുന്ന വിവരം. മൃതദേഹങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post