ഇടുക്കി: ഇടുക്കിയില്‍ ഏലത്തോട്ടത്തിലേയ്ക്ക് പണിക്കെത്തിച്ചത് പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ. ഇവരെ കൊണ്ടുവന്ന വാഹനം പിടികൂടി. ശേഷം നടത്തിയ പരിശോധയില്‍ വാഹത്തില്‍ 18 വയസില്‍ താഴെ മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി.
ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
തമിഴ് നാട്ടില്‍ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, പോലീസ്, തൊഴില്‍, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 12 വാഹന ഉടമകള്‍ക്ക് എതിരെ കേസ് എടുത്തു.
Discussion about this post