തിരുവനന്തപുരം: ലോ അക്കാദമി കോളേജിന്റെ ഗ്രൗണ്ടിൽ അധ്യാപകനെ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലോ അക്കാദമിയിലെ അധ്യാപകൻ സുനില്‍ കുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. സമീപത്തു നിന്നും പെട്രോളിന്റെ കുപ്പി കണ്ടെടുത്തു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സുനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം വഴയില സ്വദേശിയാണ് സുനില്‍ കുമാര്‍. പത്ത് വര്‍ഷമായി ലോ കോളേജ് അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞദിവസം ഈ അധ്യാപകന് പങ്കുവെച്ചിരുന്നു എന്നാണ് വിവരം.
ബുധനാഴ്ച രാവിലെ മുതൽ കോളേജിലെ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന സുനിൽ കുമാറിനെ ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കോളേജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഗ്രൗണ്ടില്‍ തീ നാളം കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Discussion about this post