കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന നേതാക്കൾക്ക് എതിരെ ഹരിത നേതാക്കൾ നൽകിയ പരീതിയിൽ അന്വേഷണം വേണമെന്ന് വനിതാ ലീഗ് ആവശ്യപ്പെട്ടു.
വാർത്ത അറിഞ്ഞത് പത്രമാധ്യങ്ങളിൽ നിന്നാണെന്നും നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വനിതാ ലീഗ് ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. പാർട്ടിയിൽ പ്രശ്നം ചർച്ചചെയ്യുമെന്നും അവർ അറിയിച്ചു.
അതിനിടെ, ‘ഹരിത’ നേതാക്കളുടെ പരാതി വിശദമായി പരിശോധിക്കുമെന്ന് വനിതാ കമ്മിഷനംഗം ഷാഹിദ കമാൽ പ്രതികരിച്ചു.
എംഎസ്എഫ് സംസ്ഥാന കമ്മിറ്റി കൂടുമ്പോൾ പികെ നവാസ്, വി അബ്ദുൽ വഹാബ് എന്നിവർ സ്ത്രീവിരുദ്ധ പരാമർശ നടത്തിയെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഇത്തരം പരാമർശങ്ങൾ പ്രബുദ്ധ കേരളത്തിന് ചേരാത്തതാണ്. നേതാക്കളെ തിരുത്തേണ്ടത് സംഘടനാ നേതൃത്വങ്ങളാണെന്നും ഷാഹിദാ കമാൽ കാസർകോട്ട് പറഞ്ഞു.
Discussion about this post